Nun case in pathanamathitta
കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. അടിമുടി സംശയത്തിലാണ് പോലീസ്. കന്യാസ്ത്രീയുടെ കൈത്തണ്ട രണ്ടും മുറിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവരുടെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചിട്ടുണ്ട്. മുറിയിലും കിണറ്റിനരികിലും രക്തക്കറ കണ്ടതും പോലീസിനെ കുഴക്കുന്നു. അതേസമയം അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട് പോലീസ്. ഓര്‍ത്തഡോക്‌സ് സഭ മൗണ്ട് താബോര്‍ഡ് ദയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യവിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്
#Nun #Pathanamthitta